1. മറിയ കേരളത്തില്‍ കണ്ടത്

    ഡിസംബർ 2011 ൽ പ്രസിദ്ധീകരിച്ചു

    വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളില്‍നിന്ന് കേരളീയ സമൂഹത്തെ നോക്കികാണുന്ന പത്ത് കഥകളുടെ സമാഹാരം. റിയാലിറ്റിഷോ, അപരിചിതര്‍ വസ്ത്രം വലിച്ചുകീറുന്നു, രാമായണക്കിളി തുടങ്ങിയ ശ്രദ്ധേയമായ കഥകള്‍ അടങ്ങിയ സമാഹാരം.

  2. ഹര്‍ത്താല്‍ ഒരു കേരളീയ ഉത്സവം

    ഡിസംബർ 2011 ൽ പ്രസിദ്ധീകരിച്ചു

    വര്‍ത്തമാനകാല കേരളീയ സമൂഹത്തിന്‍റെ കാപട്യം, പൊങ്ങച്ചം, സദാചാരം തുടങ്ങിയവയാണ് ഈ സമാഹാരത്തിലെ കഥകള്‍ക്ക് വിഷയം. ഉത്സവം പോലെ കൊണ്ടാടുന്ന ഹര്‍ത്താല്‍, മൊബൈലിലൂടെ നടക്കുന്ന പ്രണയം, പുതുകാലത്തിന്‍റെ എഴുത്ത്, പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന സ്ത്രീകളുടെ പ്രതികരണങ്ങള്‍ തുടങ്ങിയവയെല്ലാമാണ് കഥകള്‍ക്ക് വിഷയമായി സ്വീകരിച്ചിരിക്കുന്നത്.

  3. കാലത്തിനൊപ്പം ഒരു പെണ്‍കുട്ടി

    ജൂലൈ 2008 ൽ പ്രസിദ്ധീകരിച്ചു

    വര്‍ത്തമാനകാലത്തിന്‍റെ ആകുലതകളും വിഹ്വലതകളുമാണ് ഈ സമാഹാരത്തിലെ 15 കഥകള്‍ക്കും വിഷയം, ലാഹോര്‍ യാത്ര, മഴനൃത്തത്തിനൊപ്പം, വിപ്ലവത്തിനുശേഷം കിളി ചിലച്ചു തുടങ്ങിയ ശ്രദ്ധേയമായ കഥകള്‍ ഈ സമാഹാരത്തിലുണ്ട്.

  4. കഥയ്ക്കു മുകളിലൂടെ ഡൈവ് ചെയ്ത് കഥാകൃത്ത്

    നവംബർ 2007 ൽ പ്രസിദ്ധീകരിച്ചു

    പരിചിതമായ കഥാപരിസരങ്ങളിൽ അപരിചിതമായ അനുഭവകാലാവസ്ഥ സൃഷ്ടിക്കുന്ന 13 കഥകളുടെ സമാഹാരം. കലാപത്തിൻെറ കറുത്ത കൈയൊപ്പ്, വര്‍ത്തമാനകാലത്തെ ഇഷ്ടപ്പെടുന്ന പെൺകുട്ടി, ശരീരം സത്യം പ്രദർശിപ്പിക്കുന്നു തുടങ്ങിയ കഥകളുള്ള മികച്ച സമാഹാരം