1. മാറുന്ന മലയാളസിനിമ: ഭാഷ സംസ്കാരം സമൂഹം

    നവംബർ 2015 ൽ പ്രസിദ്ധീകരിച്ചു

    ലാവണ്യസംസ്കാരത്തിലും ദൃശ്യവിസ്മയത്തിലും നവീനഭാവുകത്വം തേടുന്ന മലയാളസിനിമയുടെ ബഹുതല സ്പര്‍ശിയ ആസ്വാദനാനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന ആധികാരിക പഠനങ്ങള്‍. 34 അക്കാദമിഷന്‍മാരുടെ ലേഖന സമാഹാരം.

  2. പുതുസിനിമ: ഭാവന ഭാഷ ഭാവുകത്വം

    നവംബർ 2015 ൽ പ്രസിദ്ധീകരിച്ചു

    മലയാളത്തിലെ പുതുസിനിമകള്‍ കാഴ്ചവയ്ക്കുന്ന ജനകീയ മുന്നേറ്റവും സാംസ്കാരിക രാഷ്ട്രീയവും അക്കാദമിക പരിസരത്തുനിന്ന് സംവാദത്തിന് വിധേയമാക്കുന്നു. അനുകല്പനം, പുനരാവിഷ്കാരം, സംവിധാനം, തിരക്കഥ തുടങ്ങിയ വിഷയങ്ങള്‍ വിശകലന വിധേയമാക്കുന്നു.

  3. ന്യൂ ജനറേഷന്‍ സിനിമ

    നവംബർ 2012 ൽ പ്രസിദ്ധീകരിച്ചു

    മലയാളത്തിലെ പുതുതലമുറ സിനിമയേയും സിനിമക്കാരെയും ആധികാരികമായി വിലയിരുത്തുന്ന കൃതി. മലയാളത്തിലെ പുതുതലമുറ സിനിമകളുടെ ആഖ്യാനരീതി, കഥാന്തരീക്ഷം, അഭിനയരീതി തുടങ്ങിയവയെല്ലാം പഠനവിധേയമാക്കുന്നു.

  4. നാടകവും സിനിമയും: ഒരു താരതമ്യ വിശകലനം

    ഡിസംബർ 2011 ൽ പ്രസിദ്ധീകരിച്ചു

    നാടകവും സിനിമയും തമ്മിലുള്ള സാദൃശ്യവ്യത്യാസങ്ങള്‍ താത്വികയുക്തിയോടെ പഠനവിധേയമാക്കുന്ന ഗ്രന്ഥം. ഒഥല്ലൊ എന്ന നാടകവും കളിയാട്ടമെന്ന സിനിമയും മുന്‍നിര്‍ത്തി അനുകല്പന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നു.

  5. തിരക്കഥാസാഹിത്യം: സൗന്ദര്യവും പ്രസക്തിയും

    നവംബർ 2010 ൽ പ്രസിദ്ധീകരിച്ചു

    തിരക്കഥയെ സാഹിത്യമായി പരിഗണിച്ച് അതിന്‍റെ രചനാലക്ഷ്യം, വായനാരീതി എന്നിവ വിശകലനം ചെയ്യുന്നു. മലയാളതിരക്കഥയുടെ ചരിത്രത്തോടൊപ്പം എം.ടി, പത്മരാജന്‍, അടൂര്‍ എന്നിവരുടെ തിരക്കഥകളെ വിശദപഠനത്തിന് വിധേയമാക്കുന്നു.

  6. കഥയും തിരക്കഥയും

    ജൂൺ 2009 ൽ പ്രസിദ്ധീകരിച്ചു

    കഥയും തിരക്കഥയും ആഖ്യാനിക്കുന്നതിന്‍റെ രീതിശാസ്ത്രം, ആധികാരികവും സമഗ്രവുമായി പ്രതിപാദിക്കുന്ന കൃതി. കഥയും തിരക്കഥയും ആധികാരികമായി രൂപപ്പെടുത്തുവാന്‍ ഈ ഗ്രന്ഥം ഉപയുക്തമാണ്.

  7. സിനിമയിലെ ശരീരഭാഷ: ഒരു രസാനുഭവ സിദ്ധാന്തപഠനം

    ഡിസംബർ 2005 ൽ പ്രസിദ്ധീകരിച്ചു

    സിനിമയിലെ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന ശരീരഭാഷയെപ്പറ്റി സവിസ്തരം പ്രതിപാദിക്കുന്ന സൈദ്ധാന്തിക ഗ്രന്ഥം. കഥാഭാഷ, ശരീരഭാഷ, ചലച്ചിത്രഭാഷ, ആസ്വാദനഭാഷ എന്നിവയെപറ്റിയും വസ്തുനിഷ്ഠമായി പ്രതിപാദിക്കുന്നുണ്ട്.

  8. സിനിമയുടെ പാഠങ്ങള്‍: വികലനവും വീക്ഷണവും

    ഡിസംബർ 2005 ൽ പ്രസിദ്ധീകരിച്ചു

    സിനിമയ്ക്ക് സാഹിത്യവുമായുള്ള ബന്ധത്തെപ്പറ്റി വിവിധ വീക്ഷണദിശകളിലൂടെ വിലയിരുത്തുന്ന ശ്രദ്ധേയമായ ഗ്രന്ഥം.

  9. തിരക്കഥാരചന: കലയും സിദ്ധാന്തവും

    നവംബർ 2003 ൽ പ്രസിദ്ധീകരിച്ചു

    തിരക്കഥാരചനയെപ്പറ്റി ശാസ്ത്രീയവും സമഗ്രവുമായി പഠിപ്പിക്കുന്ന കൃതി. തിരക്കഥയുടെ ഘടന, രചനയിലെ വിവിധ ഘട്ടങ്ങള്‍, ത്രിമാനകഥാപാത്രം, കഥ കണ്ടെത്തല്‍ തുടങ്ങിയവയെല്ലാം വിശദീകരിക്കുന്നു.