1. നനവ് - ഡോക്യുമെന്ററി ഫിലിം ( 25 മിനിറ്റ് )

     

    മെസനോമ്പു ഫുക്കുവേക്ക, സുഭാഷ് പലേക്കർ, എസ്. എ. ദബോൽക്കർ, ബിൽ മോളിസൻ തുടങ്ങിയവരുടെ കൃഷിരീതികൾ ചാലിച്ചെടുത്തും പ്രകൃതികൃഷിയും ജൈവകൃഷിയും ആധുനിക കൃഷിയും സമന്വയിപ്പിച്ചും റെജി ജോസഫ് വികസിപ്പിച്ചെടുത്ത കൃഷിരീതിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഫലവൃക്ഷങ്ങളും ഭക്ഷണചെടികളും ഇടകലർത്തി രാസവളരഹിതവും കീടനാശിനി രഹിതവുമായ ഈ കൃഷിരീതി പരിസ്ഥിതി സൗഹാർദ്ദപരവുമാണ്. വേൾഡ് ഫുഡ്‌ ഫോറസ്റ്റ് മെമ്പറും പെർമ്മ കൾച്ചർ എക്സ്പേർട്ടുമായ ന്യൂസിലാന്റുകാരിയായ അനിലി സ്റ്റിഫൻസൺ ഈ കൃഷിരീതിയെ പുത്തൻ കാർഷിക വിപ്ലവമെന്നാണ് വിശേഷിപ്പിച്ചത്. ഇപ്പോൾ നിരവധി പേരാണ് ഈ ശ്രീകൃഷ്ണപുരം മാതൃക പിന്തുടരുന്നത്.