1. കാർഷികസംസ്‌കൃതിയും മലയാളസാഹിത്യവും

    നവംബർ 2020 ൽ പ്രസിദ്ധീകരിച്ചു

    വർത്തമാനകാലം സൈബർ ആധുനികതയുടേയാണ്. ഇന്റർനെറ്റ് വ്യവഹാരങ്ങളുട അനന്തമായ സത്യതയിലൂടേ ...

  2. ഉത്തരാധുനികത: ചരിത്രവും വർത്തമാനവും

    ഒക്ടോബർ 2019 ൽ പ്രസിദ്ധീകരിച്ചു

    ഉത്തരാധുനികതയെപ്പറ്റിയും അതിന്‍റെ ഭാഗമായി രൂപീകരിക്കുന്ന പാഠസൃഷ്ടിയെക്കുറിച്ചും വ്യക്തമാക്കുന്ന ഗ്രന്ഥം.

  3. സൈബര്‍ ആധുനികത @ മലയാളം

    സെപ്റ്റംബർ 2019 ൽ പ്രസിദ്ധീകരിച്ചു

    ആധുനികതയ്ക്കും ഉത്തരാധുനികതയ്ക്കും ശേഷം സംജാതമായ സാമൂഹികവും സാംസ്കാരികവുമായ അന്തരീക്ഷമാണ് സൈബര്‍ ആധുനികത. കേരളത്തില്‍ സംഭവിച്ച സൈബര്‍ ആധുനികതയെപ്പറ്റി പ്രതിപാദിക്കുന്ന കൃതി.

  4. സൈബര്‍ ആധുനികത: സംവാദം സംസ്കാരം സംലയനം

    ജൂലൈ 2019 ൽ പ്രസിദ്ധീകരിച്ചു

    കേരളത്തില്‍ സംഭവിച്ച സൈബര്‍ ആധുനികതയെപ്പറ്റി 21 പുതുതലമുറ എഴുത്തുകാര്‍ നടത്തുന്ന വിലയിരുത്തലാണ് ഈ കൃതി. സൈബര്‍ സാഹിത്യം, സൈബര്‍ പൊതുമണ്ഡലം, സൈബര്‍ ഫെമിനിസം തുടങ്ങിയ കാര്യങ്ങള്‍ ഈ ഗ്രന്ഥത്തിലുണ്ട്.

  5. നാടകം നവീന വിചാരമാതൃകകള്‍

    ജൂലൈ 2019 ൽ പ്രസിദ്ധീകരിച്ചു

    മലയാളത്തിലെ പ്രസിദ്ധരായ പത്ത് നാടകകൃത്തുക്കളെ പഠനവിധേയമാക്കുന്ന ഗ്രന്ഥം. കൊച്ചിപ്പന്‍ തരകന്‍, എന്‍.എന്‍.പിള്ള, തോപ്പില്‍ ഭാസി, പി.ജെ.ആന്‍റണി, കെ.ടി.മുഹമ്മദ്, കാവാലം നാരായണപ്പണിക്കര്‍, ജി. ശങ്കരപ്പിള്ള, ആര്‍. നരേന്ദ്രപ്രസാദ്, പി. ബാലചന്ദ്രന്‍, പി. എം.താജ് എന്നിവരെയാണ് ഗവേഷകര്‍ പഠനവിധേയമാക്കിയിരിക്കുന്നത്.

  6. മാറുന്ന മലയാളസിനിമ: ഭാഷ സംസ്കാരം സമൂഹം

    നവംബർ 2015 ൽ പ്രസിദ്ധീകരിച്ചു

    ലാവണ്യസംസ്കാരത്തിലും ദൃശ്യവിസ്മയത്തിലും നവീനഭാവുകത്വം തേടുന്ന മലയാളസിനിമയുടെ ബഹുതല സ്പര്‍ശിയ ആസ്വാദനാനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന ആധികാരിക പഠനങ്ങള്‍. 34 അക്കാദമിഷന്‍മാരുടെ ലേഖന സമാഹാരം.

  7. പുതുസിനിമ: ഭാവന ഭാഷ ഭാവുകത്വം

    നവംബർ 2015 ൽ പ്രസിദ്ധീകരിച്ചു

    മലയാളത്തിലെ പുതുസിനിമകള്‍ കാഴ്ചവയ്ക്കുന്ന ജനകീയ മുന്നേറ്റവും സാംസ്കാരിക രാഷ്ട്രീയവും അക്കാദമിക പരിസരത്തുനിന്ന് സംവാദത്തിന് വിധേയമാക്കുന്നു. അനുകല്പനം, പുനരാവിഷ്കാരം, സംവിധാനം, തിരക്കഥ തുടങ്ങിയ വിഷയങ്ങള്‍ വിശകലന വിധേയമാക്കുന്നു.

  8. നവമാധ്യമങ്ങള്‍: ഭാഷ സാഹിത്യം സംസ്കാരം

    ഫെബ്രുവരി 2014 ൽ പ്രസിദ്ധീകരിച്ചു

    നവമാധ്യമങ്ങള്‍ കേരളീയ സമൂഹത്തേയും മലയാളഭാഷയേയും മാറ്റിമറിച്ചുകൊണ്ടിരിക്കുന്നതിന്‍റെ സ്വഭാവം വിശകലനം ചെയ്യുന്ന 37 ലേഖനങ്ങളുടെ സമാഹാരം. കേരളത്തിലെ പ്രമുഖരായ അക്കാദമിഷന്‍മാരുടെ ഈ ലേഖനങ്ങള്‍ പുതുകാലത്തെയും സൈബര്‍ സംസ്കാരത്തെയും അടുത്തു മനസ്സിലാക്കാന്‍ ഉപകരിക്കും.

  9. ശരീരഭാഷ അവതരണവും അര്‍ത്ഥഗ്രഹണവും

    ജൂലൈ 2013 ൽ പ്രസിദ്ധീകരിച്ചു

    നമ്മള്‍ അറിഞ്ഞോ അറിയാതെയോ അനുനിമിഷം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ശരീരഭാഷ എന്തെന്ന് ശാസ്ത്രീയവും സമഗ്രവുമായി പ്രതിപാദിക്കുന്ന വര്‍ത്തമാനകാല പ്രസക്തമായ ഭാഷാശാസ്ത്ര ഗ്രന്ഥം.

  10. മറിയ കേരളത്തില്‍ കണ്ടത്

    ഡിസംബർ 2011 ൽ പ്രസിദ്ധീകരിച്ചു

    വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളില്‍നിന്ന് കേരളീയ സമൂഹത്തെ നോക്കികാണുന്ന പത്ത് കഥകളുടെ സമാഹാരം. റിയാലിറ്റിഷോ, അപരിചിതര്‍ വസ്ത്രം വലിച്ചുകീറുന്നു, രാമായണക്കിളി തുടങ്ങിയ ശ്രദ്ധേയമായ കഥകള്‍ അടങ്ങിയ സമാഹാരം.

  11. നാടകവും സിനിമയും: ഒരു താരതമ്യ വിശകലനം

    ഡിസംബർ 2011 ൽ പ്രസിദ്ധീകരിച്ചു

    നാടകവും സിനിമയും തമ്മിലുള്ള സാദൃശ്യവ്യത്യാസങ്ങള്‍ താത്വികയുക്തിയോടെ പഠനവിധേയമാക്കുന്ന ഗ്രന്ഥം. ഒഥല്ലൊ എന്ന നാടകവും കളിയാട്ടമെന്ന സിനിമയും മുന്‍നിര്‍ത്തി അനുകല്പന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നു.

  12. ഹര്‍ത്താല്‍ ഒരു കേരളീയ ഉത്സവം

    ഡിസംബർ 2011 ൽ പ്രസിദ്ധീകരിച്ചു

    വര്‍ത്തമാനകാല കേരളീയ സമൂഹത്തിന്‍റെ കാപട്യം, പൊങ്ങച്ചം, സദാചാരം തുടങ്ങിയവയാണ് ഈ സമാഹാരത്തിലെ കഥകള്‍ക്ക് വിഷയം. ഉത്സവം പോലെ കൊണ്ടാടുന്ന ഹര്‍ത്താല്‍, മൊബൈലിലൂടെ നടക്കുന്ന പ്രണയം, പുതുകാലത്തിന്‍റെ എഴുത്ത്, പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന സ്ത്രീകളുടെ പ്രതികരണങ്ങള്‍ തുടങ്ങിയവയെല്ലാമാണ് കഥകള്‍ക്ക് വിഷയമായി സ്വീകരിച്ചിരിക്കുന്നത്.

  13. ന്യൂ ജനറേഷന്‍ സിനിമ

    നവംബർ 2012 ൽ പ്രസിദ്ധീകരിച്ചു

    മലയാളത്തിലെ പുതുതലമുറ സിനിമയേയും സിനിമക്കാരെയും ആധികാരികമായി വിലയിരുത്തുന്ന കൃതി. മലയാളത്തിലെ പുതുതലമുറ സിനിമകളുടെ ആഖ്യാനരീതി, കഥാന്തരീക്ഷം, അഭിനയരീതി തുടങ്ങിയവയെല്ലാം പഠനവിധേയമാക്കുന്നു.

  14. തിരക്കഥാസാഹിത്യം: സൗന്ദര്യവും പ്രസക്തിയും

    നവംബർ 2010 ൽ പ്രസിദ്ധീകരിച്ചു

    തിരക്കഥയെ സാഹിത്യമായി പരിഗണിച്ച് അതിന്‍റെ രചനാലക്ഷ്യം, വായനാരീതി എന്നിവ വിശകലനം ചെയ്യുന്നു. മലയാളതിരക്കഥയുടെ ചരിത്രത്തോടൊപ്പം എം.ടി, പത്മരാജന്‍, അടൂര്‍ എന്നിവരുടെ തിരക്കഥകളെ വിശദപഠനത്തിന് വിധേയമാക്കുന്നു.

  15. യഹൂര

    നവംബർ 2010 ൽ പ്രസിദ്ധീകരിച്ചു

    കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രതത്വങ്ങളില്‍ അടിയുറച്ചുനിന്ന് പ്രവര്‍ത്തിക്കുന്ന യുവതി. ജനങ്ങളും സമൂഹവും ആവേശത്തോടെ അവരെ അംഗീകരിച്ചപ്പോള്‍ രാഷ്ട്രീയ⚊മാഫിയ കൂട്ടുകെട്ട് അവരെ തകര്‍ക്കാന്‍ തക്കം പാര്‍ക്കുന്നു. ഈ നോവല്‍, വായനയിലെ വിപ്ലവോത്സവമാണ്.

  16. കഥയും തിരക്കഥയും

    ജൂൺ 2009 ൽ പ്രസിദ്ധീകരിച്ചു

    കഥയും തിരക്കഥയും ആഖ്യാനിക്കുന്നതിന്‍റെ രീതിശാസ്ത്രം, ആധികാരികവും സമഗ്രവുമായി പ്രതിപാദിക്കുന്ന കൃതി. കഥയും തിരക്കഥയും ആധികാരികമായി രൂപപ്പെടുത്തുവാന്‍ ഈ ഗ്രന്ഥം ഉപയുക്തമാണ്.

  17. കാലത്തിനൊപ്പം ഒരു പെണ്‍കുട്ടി

    ജൂലൈ 2008 ൽ പ്രസിദ്ധീകരിച്ചു

    വര്‍ത്തമാനകാലത്തിന്‍റെ ആകുലതകളും വിഹ്വലതകളുമാണ് ഈ സമാഹാരത്തിലെ 15 കഥകള്‍ക്കും വിഷയം, ലാഹോര്‍ യാത്ര, മഴനൃത്തത്തിനൊപ്പം, വിപ്ലവത്തിനുശേഷം കിളി ചിലച്ചു തുടങ്ങിയ ശ്രദ്ധേയമായ കഥകള്‍ ഈ സമാഹാരത്തിലുണ്ട്.

  18. അഭിലോഷിക

    ഫെബ്രുവരി 2007 ൽ പ്രസിദ്ധീകരിച്ചു

    ഗ്ലോബ് തീയേറ്റര്‍ കത്തിനശിച്ചതിനുശേഷം ഷേക്സ്പിയര്‍ എഴുതിയ അപൂര്‍ണ്ണമായ നാടകമാണ് അഭിലോഷിക. നാടകം പൂര്‍ത്തിയാക്കാന്‍ ലോകത്തിന്‍റെ പലഭാഗത്തുമുള്ളവര്‍ പലവട്ടം ശ്രമിച്ചു. ഒരു മലയാളി പ്രൊഫസര്‍ ഈ നാടകത്തിന്‍റെ രചന നിര്‍വഹിക്കുന്ന പശ്ചാത്തലത്തിലാണ് കഥ സംഭവിക്കുന്നത്. അഭിലോഷികയുടെ സ്വഭാവം ഈ നോവലിലെ കഥാപാത്രത്തെ ബാധിക്കുന്നതോടെ കാര്യങ്ങള്‍ സങ്കീര്‍ണ്ണമാകുന്നു.

  19. കഥയ്ക്കു മുകളിലൂടെ ഡൈവ് ചെയ്ത് കഥാകൃത്ത്

    നവംബർ 2007 ൽ പ്രസിദ്ധീകരിച്ചു

    പരിചിതമായ കഥാപരിസരങ്ങളിൽ അപരിചിതമായ അനുഭവകാലാവസ്ഥ സൃഷ്ടിക്കുന്ന 13 കഥകളുടെ സമാഹാരം. കലാപത്തിൻെറ കറുത്ത കൈയൊപ്പ്, വര്‍ത്തമാനകാലത്തെ ഇഷ്ടപ്പെടുന്ന പെൺകുട്ടി, ശരീരം സത്യം പ്രദർശിപ്പിക്കുന്നു തുടങ്ങിയ കഥകളുള്ള മികച്ച സമാഹാരം.

  20. സിനിമയിലെ ശരീരഭാഷ: ഒരു രസാനുഭവ സിദ്ധാന്തപഠനം

    ഡിസംബർ 2005 ൽ പ്രസിദ്ധീകരിച്ചു

    സിനിമയിലെ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന ശരീരഭാഷയെപ്പറ്റി സവിസ്തരം പ്രതിപാദിക്കുന്ന സൈദ്ധാന്തിക ഗ്രന്ഥം. കഥാഭാഷ, ശരീരഭാഷ, ചലച്ചിത്രഭാഷ, ആസ്വാദനഭാഷ എന്നിവയെപറ്റിയും വസ്തുനിഷ്ഠമായി പ്രതിപാദിക്കുന്നുണ്ട്.

  21. സിനിമയുടെ പാഠങ്ങള്‍: വികലനവും വീക്ഷണവും

    ഡിസംബർ 2005 ൽ പ്രസിദ്ധീകരിച്ചു

    സിനിമയ്ക്ക് സാഹിത്യവുമായുള്ള ബന്ധത്തെപ്പറ്റി വിവിധ വീക്ഷണദിശകളിലൂടെ വിലയിരുത്തുന്ന ശ്രദ്ധേയമായ ഗ്രന്ഥം.

  22. തിരക്കഥാരചന: കലയും സിദ്ധാന്തവും

    നവംബർ 2003 ൽ പ്രസിദ്ധീകരിച്ചു

    തിരക്കഥാരചനയെപ്പറ്റി ശാസ്ത്രീയവും സമഗ്രവുമായി പഠിപ്പിക്കുന്ന കൃതി. തിരക്കഥയുടെ ഘടന, രചനയിലെ വിവിധ ഘട്ടങ്ങള്‍, ത്രിമാനകഥാപാത്രം, കഥ കണ്ടെത്തല്‍ തുടങ്ങിയവയെല്ലാം വിശദീകരിക്കുന്നു.